ഇന്ന് ലോകജനസംഖ്യാ ദിനം

ആഗോള ജനസംഖ്യാ വളർച്ചയുമായി ബന്ധപ്പെട്ട വെല്ലുവിളികളെയും അനന്തരഫലങ്ങളെയും കുറിച്ച് വ്യക്തികളിൽ അവബോധം വളർത്തുന്നതിനും ബോധവത്കരിക്കുന്നതിനുമായി എല്ലാ വർഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു. 

എല്ലാ വർഷവും ജനസംഖ്യാ ദിനത്തിന് ഓരോ വ്യത്യസ്ത സന്ദേശമാണ് ഐക്യരാഷ്ട്രസഭ മുന്നോട്ട് വെയ്ക്കുന്നത്.  ‘ലിംഗസമത്വത്തിന്റെ ശക്തി ഉയർത്തിക്കാട്ടുക: നമ്മുടെ ലോകത്തിന്റെ അനന്തമായ സാധ്യതകൾ തുറക്കുന്നതിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശബ്ദം ഉയർത്തുക’ എന്നതാണ് ലോക ജനസംഖ്യാ ദിനം 2023 ന്റെ ജനസംഖ്യാ ദിനത്തിന്റെ സന്ദേശം. 

ലോകത്ത് ഓരോ ദിവസവും ജനിക്കുന്നത് 22,79,21 കുഞ്ഞുങ്ങളാണെന്നാണ് ഏകദേശ കണക്ക്. ഇതില്‍ 43,154പേരും ഇന്ത്യക്കാരാണ്. ലോക ജനംസഖ്യയില്‍ നിന്ന് തുടങ്ങാം. നിലവിലെ കണക്കനുസരിച്ച് ലോക ജനസംഖ്യ 788 കോടി കടന്നു. അതായത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലോകത്തിലെ ജനസംഖ്യ 800 കോടിയിലെത്തും.

ഇരുന്നൂറ് വര്‍ഷങ്ങള്‍ക്കപ്പുറം അതായത് 1804ല്‍ ലോകത്തിലെ ജനസംഖ്യ 100 കോടിയായിരുന്നു. 1927 ആകുമ്പോള്‍ അത് 200 കോടിയായി. നൂറു കോടിയില്‍ നിന്ന് 200 കോടിയിലെത്താനെടുത്തത് 123 വര്‍ഷം.  ലോകജനസംഖ്യ 300 കോടിയിലെത്തുന്നത് 1960ല്‍. ജനസംഖ്യ 100 കോടിയില്‍ നിന്ന് 200 കോടിയിലെത്താന്‍ 123 വര്‍ഷമെടുത്തെങ്കില്‍ അടുത്ത നൂറു കോടി കൂടാനെടുത്തത് 33 വര്‍ഷം. ലോകജനസംഖ്യ 400 കോടിയിലെത്തുന്നത് 1974ല്‍ 14 വര്‍ഷം കൊണ്ടാണ്. 300 കോടിയില്‍ നിന്ന് 400 കോടിയിലെത്തിയത്. 1987ല്‍ ലോകത്തെ ജനസംഖ്യ 500 കോടിയായി, 100 കോടി കൂടാന്‍ വേണ്ടി വന്നത് 13 വര്‍ഷം. 1999ല്‍ ലോകജനസംഖ്യ 600 കോടിയായി. 12 കൊല്ലം കൊണ്ടാണ് 500 കോടിയില്‍ നിന്ന് 600 കോടിയിലെത്തിയത്. 2011ല്‍ 700 കോടിയിലെത്തി ലോകജനസംഖ്യ. 12 കൊല്ലം തന്നെയാണെടുത്തത്. ലോകജനസംഖ്യ 800 കോടിയെത്തുന്നത് 2022ല്‍ 700 കോടിയില്‍ നിന്ന് 800 കോടിയിലെത്തിയത് 11 വര്‍ഷം കൊണ്ട്. ഈ കണക്കനുസരിച്ച് നോക്കുമ്പോള്‍ 2057 ആകുമ്പോള്‍ ലോക ജനസംഖ്യ 1000 കോടിയിലെത്തുമെന്ന് പ്രവചനം.

Be the first to comment

Leave a Reply

Your email address will not be published.


*