കോട്ടയം ബസേലിയസ് കോളേജ് വജ്രജൂബിലി ആഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കം

കോട്ടയം: ബസേലിയസ് കോളേജ് വജ്രജൂബിലി ആഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും. 15ന് രാവിലെ 11ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും.

ഓര്‍ത്തഡോക്സ് സഭാ കോളേജുകളുടെ മാനേജര്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തും. തോമസ് ചാഴികാടന്‍ എം.പി, എം.എല്‍.എ മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ. ബിജു തോമസ്, ജനറല്‍ കണ്‍വീനര്‍ പ്രൊഫ. ഡോ. പി. ജ്യോതിമോള്‍ എന്നിവർ പ്രസംഗിക്കും.

സഹകരണ രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍ വാസവന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു, സാംസ്കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാന്‍, ജില്ലാ കലക്റ്റർ വി. വിഗ്നേശ്വരി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്  കെ.വി ബിന്ദു, എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദകുമാര്‍, എം.ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റെജി സഖറിയ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*