2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം മാറ്റിവെച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായിട്ടാണ് മാറ്റിവെച്ചത്. നാളെ രാവിലെ 11 മണിക്ക് നടത്താനിരുന്ന പുരസ്ക്കാര പ്രഖ്യാപനം ജൂലൈ 21 ന് വൈകിട്ട് 3 മണിക്ക് നടക്കും.
സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും.
Be the first to comment