സംസ്കാരം രാത്രി ഏഴരയോടെ; തിരുനക്കരയിൽനിന്ന് പുതുപ്പള്ളിയിലേക്ക് വിലാപയാത്ര പുറപ്പെട്ടു

പൊരിവെയിലിലും അണമുറിയാത്ത ജനപ്രവഹമാണ് കോട്ടയം തിരുനക്കര മൈതാനിയിൽ. മുദ്രാവാക്യം വിളികളുമായി പതിനായിരങ്ങളാണ് പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇവിടേക്ക് ഒഴുകുന്നത്. 

തിരുനക്കരയിൽനിന്ന് പുതുപ്പള്ളിയിലേക്ക് വിലാപയാത്ര പുറപ്പെട്ടു.  സംസ്കാരശുശ്രൂഷകൾ രാത്രി ഏഴരയോടെ പുതുപ്പള്ളി പള്ളിയിൽ നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. കുടുംബവീട്ടിലും നിർമാണത്തിലുള്ള വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. 

Be the first to comment

Leave a Reply

Your email address will not be published.


*