ഗാന്ധിനഗർ: അപകടത്തിൽപെട്ട് വീട്ടിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് മരുന്നു വാങ്ങാൻ പോയ ഭാര്യയെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചു. മുടിയൂർക്കര ചാത്തുണ്ണിപ്പാറ ഭാഗത്ത് തോപ്പിൽ റിഞ്ചുവിനാണ് (36) ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.
ഇവരുടെ ഭർത്താവ് ബിബു അപകടത്തിൽപെട്ട് വീട്ടിൽ ചികിത്സയിലാണ്. ഡോക്ടർ കുറിച്ചുകൊടുത്ത മരുന്ന് വാങ്ങാൻ പോവുകയായിരുന്നു റിഞ്ചു. മെഡിക്കൽ കോളജിന് മുന്നിലെ പ്രധാന പാതയുടെ അരികിൽ നിൽക്കുമ്പോഴാണ് റിഞ്ചുവിനെ അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ വീട്ടമ്മ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനിടയിൽ കുരുങ്ങി. ഉടൻതന്നെ നാട്ടുകാർ ഇവരെ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗാന്ധിനഗർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Be the first to comment