അതിരമ്പുഴ: മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ ഉണ്ടായ അതിക്രമങ്ങൾക്കെതിരെ അതിരമ്പുഴ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും റാലിയും സംഘടിപ്പിച്ചു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷബീന നിസാർ സ്വാഗതം പറഞ്ഞു. അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആലീസ് ജോസഫ് പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ജോസ് അമ്പലക്കുളം ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർമാർ, സിഡിഎസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പ്രതിഷേധ കൂട്ടായ്മയിലും റാലിയിലും പങ്കെടുത്തു.
Be the first to comment