![dyfi athirampuzha](https://www.yenztimes.com/wp-content/uploads/2023/07/dyfi-athirampuzha-3-678x381.jpg)
അതിരമ്പുഴ: ഇന്ത്യയെ മതരാഷ്ടമാക്കരുത് എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് സംഘടിപ്പിക്കുന്ന “സെക്കുലർ സ്ട്രീറ്റിന്റെ ” പ്രചാരണാർഥമുള്ള കാൽനട ജാഥകളിൽ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് അഡ്വ.ബി മഹേഷ് ചന്ദ്രൻ നയിക്കുന്ന പടിഞ്ഞാറൻ മേഖലാ ജാഥയ്ക്ക് അതിരമ്പുഴയിൽ സ്വീകരണം നൽകി.
അതിരമ്പുഴ ടൗണിൽ നടന്ന യോഗത്തിൽ ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റി സെക്രട്ടറി രാഹുൽ രാജൻ, സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി എൻ സാബു എന്നിവരുടെ നേതൃത്വത്തിൽ വർഗ ബഹുജന സംഘടനകളുടെ പ്രതിനിധികൾ ജാഥയെ സ്വീകരിച്ചു. കുടയംപടിയിൽ നിന്നും ആരംഭിച്ച് ആർപ്പൂക്കര തൊണ്ണൻകുഴി, മാന്നാനം, പ്രാവട്ടം തുടങ്ങിയ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയാണ് ജാഥ അതിരമ്പുഴയിൽ എത്തിയത്.തുടർന്ന് ഏറ്റുമാനൂർ ടൗണിൽ ജാഥ സമാപിച്ചു.
ജാഥാ ക്യാപ്റ്റൻ അഡ്വ. മഹേഷ് ചന്ദ്രൻ, വൈസ് ക്യാപ്റ്റൻ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം പി സജിത, ജാഥാ മാനേജരായ ജില്ലാ ജോയിന്റ് സെക്രട്ടറി ശരത് പി എസ് എന്നിവരാണ് പടിഞ്ഞാറാൻ മേഖലാ ജാഥയ്ക്ക് നേതൃത്വം നല്കിയത്.
Be the first to comment