“ചെകുത്താൻ’എന്ന പേരിൽ വിഡിയോ ചെയ്യാറുള്ള യുട്യൂബർ അജു അലക്സിനെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ മറുപടി വിഡിയോ പങ്കുവെച്ച് നടൻ ബാല. ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്നും തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ സാധനങ്ങൾ അടിച്ചുതകർക്കുകയോ ചെയ്തിട്ടില്ലെന്നും ബാല പറയുന്നു. അജുവിന്റെ മുറിയിലെത്തിയ നടൻ അയാളുടെ സുഹൃത്തിനോട് സംസാരിക്കുന്ന വിഡിയോ ആണ് പുറത്തുവിട്ടത്.
മിസ്റ്റർ ചെകുത്താൻ, നിങ്ങൾ പൊലിസ് സ്റ്റേഷനിൽ പോകുമെന്നറിഞ്ഞുതന്നെയാണ് ഞാൻ ഈ വിഡിയോ എടുത്തത്. ഞാൻ അന്ന് അവന്റെ മുറിയിൽ പോയി എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ കാണൂ, ചെറിയ കുട്ടികൾക്കു വേണ്ടിയെങ്കിലും നാക്ക് അൽപം കുറയ്ക്കൂ. ചീത്ത വാക്കുകൾ ആരും ഉപയോഗിക്കരുത്, എന്നു ബാല പറയുമ്പോൾ അജു വർഷങ്ങളായി ചെയ്യുന്ന കാര്യമാണെന്നും അത് വ്യക്തിപരമാണെന്നും സുഹൃത്ത് പറയുന്നതാണ് വിഡിയോയിൽ.
ബാല തന്റെ വീട്ടിൽക്കയറി തോക്കെടുത്ത് ഭീഷണിപ്പെടുത്തിയെന്നും സാധനങ്ങൾ തല്ലിപ്പൊട്ടിച്ചെന്നുമായിരുന്നു ബാലയ്ക്കെതിരെ യുട്യൂബറുടെ പരാതി. ആറാട്ട് അണ്ണൻ എന്ന വിളിപ്പേരുള്ള സന്തോഷ് വർക്കിയെയും ഗുണ്ടകളെയും കൊണ്ടാണ് മുറിയിൽ വന്നതെന്നുമായിരുന്നു അജുവിന്റെ ആരോപണം. സംഭവത്തിൽ ബാലയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്നു സംഭവിച്ചതെന്താണെന്നു വ്യക്തമാകുന്ന വിഡിയോ ബാല പുറത്തുവിട്ടത്.
Be the first to comment