തിരുവനന്തപുരം: സൗദി അറേബ്യയില്‍ പോയപ്പോള്‍ ബാങ്ക് വിളി കേട്ടില്ലായെന്ന പരാമര്‍ശത്തില്‍ തെറ്റ് പറ്റിയെന്ന് മന്ത്രി സജി ചെറിയാന്‍. തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ച പരാമര്‍ശമാണത്. ആളുകള്‍ക്ക് ഉണ്ടായ തെറ്റിദ്ധാരണ മാറ്റണമെന്നും സജി ചെറിയാന്‍ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
സൗദി അറേബ്യയില്‍ പോയപ്പോള്‍ താന്‍ ബാങ്ക് വിളി കേട്ടില്ലെന്നും കാര്യം അന്വേഷിച്ചപ്പോള്‍ കൂടെ വന്നയാള്‍ പറഞ്ഞത് ‘കുഴപ്പമില്ല. പുറത്തുകേട്ടാല്‍ വിവരം അറിയുമെന്നാണ്. ബാങ്കുവിളിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. പക്ഷേ പുറത്തുകേള്‍ക്കുന്നത് പബ്ലിക്ക് ന്യൂയിസന്‍സ് ആണ്. അത് പാടില്ല.’ എന്നായിരുന്നു മറുപടിയെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. അവിടെ ഭൂരിപക്ഷ സമൂഹം ആരെയും ആക്രമിക്കുന്നില്ല. ഹിന്ദു, ക്രിസ്ത്യന്‍ സമൂഹം സ്വാതന്ത്ര്യത്തോടെയാണ് ജീവിക്കുന്നത്. ഇത് ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണ്. എന്നാല്‍ ഘട്ടം ഘട്ടമായി ഇവിടെ അത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.
Be the first to comment