സാംസങ് ഗാലക്സി എഫ്34 5G ഇന്ത്യയില്‍ അവതരിപ്പിച്ചു

സാംസങ് ഗാലക്സി എഫ്34 5G ഇന്ത്യയില്‍ അവതരിപ്പിച്ചു. 16999 രൂപയാണ് ഫോണിന്. നിരവധി സവിശേഷതകളാണ് ഫോണ്‍ നല്‍കുന്നത്. 50 മെഗാപിക്‌സല്‍ നോ ഷേക്ക് ക്യാമറ, 6000 എംഎഎച്ച് ബാറ്ററി ക്ഷമത, സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേ എന്നിങ്ങനെയാണ് ഗ്യാലക്‌സി സീരീസിലെ എഫ്34ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ക്യാമറയില്‍ 8എംപി 120ഡിഗ്രി അള്‍ട്രാവൈഡ് ലെന്‍സും 13എംപി ഉയര്‍ന്ന റെസല്യൂഷനുള്ള മുന്‍ ക്യാമറകളും ഉള്‍പ്പെടുന്നുണ്ട്. സിംഗിള്‍ ടേക്ക് ഫീച്ചറും ഫോണിലുണ്ട്. കുറഞ്ഞ വെളിച്ചത്തില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്ന നൈറ്റ്ഗ്രാഫി ഫീച്ചര്‍ ഗാലക്‌സി എഫ്34 5ജിയില്‍ വരുന്നുണ്ട്.

25W സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനത്തോടെ 6000 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ നല്‍കിയിരികക്കുന്നത്. ഇലക്ട്രിക് ബ്ലാക്ക്, മിസറ്റിക് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക. 6.5 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് സൂപ്പര്‍ അമോള്‍ഡ് 120Hz ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

എഫ്34 5G 6+128 ജിബി, 8+128 സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. നാല് തലമുറ വരെ ഒഎസ് അപ്ഗ്രേഡുകളും അഞ്ച് വര്‍ഷം വരെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*