
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3 ചന്ദ്രന് ഒന്നുകൂടി അടുത്ത്. രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രനിൽനിന്ന് കുറഞ്ഞ അകലം 174 കിലോ മീറ്ററും കൂടിയ അകലം 1437 കിലോ മീറ്ററും വരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകമിപ്പോൾ.
Getting ever closer to the moon!
The #Chandrayaan3 spacecraft successfully underwent a planned orbit reduction maneuver. The retrofiring of engines brought it closer to the Moon's surface, now to 174 km x 1437 km.
The next operation to further reduce the orbit is scheduled for… pic.twitter.com/vCTnVIMZ4R
— LVM3-M4/CHANDRAYAAN-3 MISSION (@chandrayaan_3) August 9, 2023
ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയയിൽ ഇനി രണ്ട് ഘട്ടംകൂടിയാണ് അവശേഷിക്കുന്നത്. 14ന് രാവിലെ 11.30നും 12.30നും ഇടയിലാണ് മൂന്നാം ഘട്ടം നടത്തുക. നാലാമത്തേത് 16നും നടക്കും. ഇതോടെ ചന്ദ്രനിൽനിന്ന് 100 കിലോ മീറ്റർ ഉയരത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ പേടകമെത്തും.
17ന് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിൽനിന്ന് വേർപെടുന്നതോടെ ലാന്‍ഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിന് സജ്ജമാകും. ഓഗസ്റ്റ് 23ന് വൈകീട്ട് 5.40നാണ് സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്.
Be the first to comment