മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രം’നേര് ‘ ടൈറ്റില്‍ റിലീസ് ചെയ്തു

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു. ‘നേര് ‘എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ 33-ാം ചിത്രമെന്ന പ്രത്യേകതയോടെയാണ് ‘നേര്’ ഒരുങ്ങുന്നത്.

മോഹന്‍ലാലാണ് ഫേസ് ബുക്കിലൂടെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. ഉടന്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തില്‍ ദൃശ്യം ഫെയിം ശാന്തിയാണ് നായിക. മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് നേര്.

Be the first to comment

Leave a Reply

Your email address will not be published.


*