അതിഥി തൊഴിലാളികൾക്കും റേഷന്‍ റൈറ്റ് കാര്‍ഡ് നടപ്പിലാക്കി സര്‍ക്കാര്‍

കൊച്ചി: അതിഥി തൊഴിലാളികൾക്കും റേഷന്‍ റൈറ്റ് കാര്‍ഡ് നടപ്പിലാക്കി സര്‍ക്കാര്‍. റേഷന്‍ റൈറ്റ് കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് താമസിക്കുന്ന ആരും ഭക്ഷണത്തിനായി ബുദ്ധിമുട്ടരുത് എന്ന ലക്ഷ്യത്തില്‍ ഊന്നിയാണ് അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ ഉറപ്പാക്കുന്ന പദ്ധതി ആവിഷ്‌കരിച്ചത്. സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതി അതിഥി തൊഴിലാളികള്‍ക്കുള്ള കേരളത്തിന്റെ ഓണസമ്മാനമാണെന്നും മന്ത്രി പറഞ്ഞു. വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ഇതിനകം ആവിഷ്‌കരിച്ചു നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു. 

 

 

Be the first to comment

Leave a Reply

Your email address will not be published.


*