
ലോകം ഹൃദയത്തോട് ചേർത്ത പ്രണയവും നഷ്ടത്തിന്റെ വേദനയും ടൈറ്റാനിക് സിനിമ കണ്ട ആരും ഇന്നും മറന്നിട്ടുണ്ടാവില്ല. സിനിമയിൽ ജാക്കും റോസുമായി അഭിനയിച്ചത് കേറ്റ് വിൻസ്ലെറ്റും ലിയൊനാർഡോ ഡി കാപ്രിയോയുമാണ്.
കേറ്റ് ആ ചിത്രത്തിൽ ധരിച്ച വസ്ത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ നായികയായ റോസ് ധരിച്ച കറുത്ത എംബ്രോയ്ഡറിയോടു കൂടിയ പിങ്ക് ഓവർകോട്ടാണ് ഇപ്പോൾ ലേലത്തിന് വെച്ചിരിക്കുന്നത്. സെപ്റ്റംബർ 13ന് ഓൺലൈനായി വസ്ത്രം ലേലം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. 34,000 ഡോളറാണ് നിലവിലെ ലേലത്തുക.
‘ഗോൾഡിൻ’ എന്ന ഓക്ഷൻ ഹൗസാണ് ലേലത്തിന് പിന്നിൽ. ചിത്രത്തിലെ വസ്ത്രങ്ങൾ രൂപകൽപന ചെയ്തത് ഡെബോറ ലിൻ സ്കോട്ടാണ്. ‘ടൈറ്റാനിക്കിലെ’ വസ്ത്രങ്ങൾക്ക് ലിൻ സ്കോട്ടിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ അവാർഡും ലഭിച്ചിരുന്നു. വൂളന്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് ഓവര്‍കോട്ട് രൂപകല്പന ചെയ്തത്.
അതേ സമയം ഇപ്പോള്‍ ലേലത്തില്‍ വച്ച കോട്ടില്‍ ചിത്രീകരണ വേളയിൽ ഉണ്ടായ വെള്ളത്തിന്റെ പാടുകൾ ഇപ്പോഴും അതുപോലെയുണ്ട് എന്നതാണ് ശ്രദ്ധേയമാണ്.
Be the first to comment