
കോട്ടയം: പുതുപ്പള്ളിയിലെ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കോട്ടയം ആര്‍ഡിഒ മുമ്പാകെയാണ് ജെയ്ക്ക് പത്രിക സമര്‍പ്പിച്ചത്. കെട്ടിവെക്കാനുള്ള തുക ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നൽകി. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവര്‍ പുതുപ്പള്ളിയിലെത്തിയിരുന്നു. ഇവരെ കണ്ട ശേഷമാണ് ജില്ലാ നേതാക്കള്‍ക്കൊപ്പമെത്തി ജെയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
വൈകുന്നേരം 4 മണിക്ക് നിയോജക മണ്ഡലം കൺവെൻഷൻ നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സംസ്ഥാന നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കും.
യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൻ ഡി എ സ്ഥാനാർഥി ലിജിൻലാലും വ്യാഴാഴ്ച നാമനിർദേശപത്രിക നൽകും. ഇരുവരും രാവിലെ 11 30ന് പാമ്പാടി ബി ഡി ഒ മുമ്പാകെ പത്രിക നൽകും.
Be the first to comment