അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ സിഡിഎസ് കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന കാരുണ്യ കുടുംബശ്രീയുടെ കാരുണ്യജ്യോതി മാസിക പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ പ്രകാശന കർമ്മം നിർവഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, സിഡിഎസ് ചെയർപേഴ്സൺ ഷബീന നിസാർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് ദിവാകരൻ ആദ്യ പതിപ്പ് ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് അംഗം ഡോക്ടർ റോസമ്മ സോണി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മിഷൻ എഡിഎംസി പ്രകാശ് പി നായർ, സി ഡി എസ് വൈസ് ചെയർപേഴ്സൺ ബീന സണ്ണി, അയ്മനം സിഡിഎസ് ചെയർപേഴ്സൺ സൗമ്യ വിനീത്, കാരുണ്യജ്യോതി വാർത്താമാസിക മാനേജിംഗ് എഡിറ്റർ കവിത ടോമി തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബശ്രീ യൂണിറ്റുകളിലെ വാർത്തകളും കുടുംബശ്രീ അംഗങ്ങളുടെ കലാ സാഹിത്യ രചനകളും കുടുംബശ്രീ ജില്ലാ മിഷന്റെ അറിയിപ്പുകളുമാണ് കാരുണ്യജ്യോതി മാസികയിൽ പ്രസിദ്ധികരിക്കുന്നത്.
Be the first to comment