പ്രിൻസിപ്പൽ നിയമനത്തിൽ സർക്കാരിന് തിരിച്ചടി; സമയം നൽകണമെന്ന ആവശ്യം ട്രിബ്യൂണൽ തള്ളി

തിരുവനന്തപുരം: സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം വൈകുന്നതിൽ സർക്കാരിന് തിരിച്ചടി. നിയമനത്തിന് രണ്ടാഴ്ച കൂടി വേണമെന്ന സർക്കാർ ആവശ്യം അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ തള്ളി. കോടതി ഉത്തരവ് നടപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമില്ലെന്നും നിയമന ഉത്തരവ് 24ന് ട്രിബ്യൂണലിൽ ഹാജരാക്കണമെന്നും സർക്കാരിന് നിർദ്ദേശം നൽകി. സെലക്ഷൻ കമ്മിറ്റി ലിസ്റ്റിലെ വിരമിക്കാത്ത 38 പേർക്ക് നിയമനം നൽകണമെന്ന ഉത്തരവ് പെട്ടെന്ന് നടപ്പിലാക്കാനായിരുന്നു അഡ്മിനിസ്ട്രേറ്റിവ് ഉത്തരവ്. അധ്യാപകർ വിരമിച്ചതും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും ചൂണ്ടിക്കാട്ടി നിയമനം നൽകുന്നത് നീട്ടാനായിരുന്നു സർക്കാരിന്റെ ശ്രമം.

പ്രിൻസിപ്പൽ നിയമനത്തിന് സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച 43 പേർക്കും താത്കാലിക നിയമനം നൽകണമെന്ന ഉത്തരവ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സ്വാഗതം ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ, മന്ത്രി പറയുന്നതൊന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രവർത്തിക്കുന്നത് മറ്റൊന്നുമാണ്. നിയമനം നൽകുമെന്ന് പറഞ്ഞതിൽ ആർക്കും നിയമനം കൊടുത്തില്ല. പകരം നിയമനം വൈകിപ്പിക്കാൻ പുതിയ ന്യായവുമായി, ഇപ്പോൾ വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയായിരുന്നു സർക്കാർ.

Be the first to comment

Leave a Reply

Your email address will not be published.


*