എം ജിയിലെ നിരപരാധികളായ ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: വി ടി ബൽറാം

അതിരമ്പുഴ: ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടപ്പെട്ട സംഭവത്തിൽ നിരപരാധികളായ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ രണ്ട് മാസം പിന്നിട്ടിട്ടും പിൻവലിക്കാത്ത നടപടി രാഷ്ട്രീയപ്രേരിതമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബൽറാം. എംപ്ലോയീസ് യൂണിയൻ സർവകലാശാലയിൽ നടത്തുന്ന റിലേ സത്യഗ്രഹ സമരത്തിന്റെ രണ്ടാം ദിവസം അഭിവാദങ്ങൾ അർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാജ സർട്ടിഫിക്കറ്റ് മാഫിയകൾക്കും തട്ടിപ്പ്കാർക്കും ഭരണ പരമായ സംരക്ഷണം ഒരുക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിൽ ഇപ്പോൾ ഉള്ളത്. ഇതിന്റെ പ്രതിഫലനമാണ് സർട്ടിഫിക്കേറ്റ് ഫോർമാറ്റുകൾ മോഷണം പോയ വിഷയം വെളിച്ചത്ത് കൊണ്ടുവന്ന ഉദ്യോഗസ്ഥർക്കെതിരായ പ്രതികാരനടപടി. തട്ടിപ്പിന് കൂട്ട് നിൽക്കാതെ സത്യസന്ധമായി ജോലി ചെയ്ത ഉദ്യോഗസ്ഥരെ സർവീസിൽ ഉടൻ തിരികെയെടുക്കണമെന്നും അല്ലാത്ത പക്ഷം സമരം കോൺഗ്രസ്‌ പാർട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിരമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജി തടത്തിൽ റിലേ സത്യഗ്രഹ സമരത്തിന്റെ രണ്ടാം ദിവസം ഉദ്ഘാടനം ചെയ്തു. പ്രദീപ്‌ കെ ബി, രഘു കുമാർ, നിബിൻ സിറിയക്, ബാലു എം എൽ, ഡോ. സാബു കെ, ഉമാ ശ്രീനിവാസൻ, റുബയ്യ റൗഫ്, സുധീഷ് കുമാർ മനുമോൾ, ഷാജി തോമസ് എന്നിവർ സത്യഗ്രഹം അനുഷ്ഠിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*