![onam riyas](https://www.yenztimes.com/wp-content/uploads/2023/08/onam-riyas-678x381.jpg)
മന്ത്രി പി.എ.മുഹമ്മദ് റിയാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുടുംബചിത്രം വൈറലാകുന്നു. ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണ വിജയനെ ഊഞ്ഞാലാട്ടുന്ന ചിത്രമാണ് മന്ത്രി പങ്കുവച്ചത്. പൂക്കൾ കൊണ്ട് അലങ്കരിച്ച ഊഞ്ഞാലിൽ വീണ ഇരിക്കുന്നതും റിയാസ് തൊട്ടുപിന്നിൽ നിൽക്കുന്നതുമാണു ചിത്രം.
റിയാസും വീണയും നീല തീമിലുള്ള പുതുവസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. ചിത്രത്തിനൊപ്പം ‘ഓണാശംസകൾ’ എന്നും എഴുതിയിട്ടുണ്ട്. മന്ത്രിമാരും എംഎൽഎമാരും നേതാക്കളും പാർട്ടി പ്രവർത്തകരും ഫോട്ടോയ്ക്കു താഴെ മന്ത്രികുടുംബത്തിന് ആശംസകൾ അറിയിച്ചു.
Be the first to comment