ജയ് റെസിഡന്റ്സ് വെൽഫയർ അസോസിയേഷൻ ഓണാഘോഷവും വാർഷികവും നടത്തി: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: ജയ് റെസിഡന്റ്സ് വെൽഫയർ അസോസിയേഷന്റെ ഓണാഘോഷവും വാർഷികവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ  പ്രസിഡന്റ് ജയിംസ് കുര്യൻ പുളിങ്കാല അധ്യക്ഷത വഹിച്ചു.   

ഒ.ജെ. തോമസ്, അഡ്വ. ജയ്സൺ ജോസഫ്, സിനി ടോം, ജോർജുകുട്ടി കുറ്റിക്കാട്ടിൽ, തോമസ് അറുപറ എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും മുതിർന്ന പൗരന്മാരെയും ചടങ്ങിൽ ആദരിച്ചു. വിവിധ കലാ-കായിക മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു. 

 

Be the first to comment

Leave a Reply

Your email address will not be published.


*