കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് വൈകിയെന്ന യു.ഡി.എഫ് ആരോപണം തള്ളി ജില്ല കലക്ടർ. വീഴ്ച ഉണ്ടായിട്ടില്ലെന്നും സ്വാഭാവിക കാലതാമസം മാത്രമാണ് സംഭവിച്ചതെന്നും കലക്ടർ വി. വിഗ്നേശ്വരി വ്യക്തമാക്കി. പോളിംഗ് വൈകിയതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലില്ല. നാല് സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. വോട്ടറെ മാറ്റി നിർത്തുകയോ വോട്ടെടുപ്പ് നിർത്തി വെക്കുകയോ ചെയ്തിട്ടില്ലെന്നും കലക്ടർ വ്യക്തമാക്കി.
പുതുപ്പള്ളി മണ്ഡലത്തിലെ 33 ബൂത്തുകളിൽ വോട്ടെടുപ്പ് വൈകിയെന്നാണ് സ്ഥാനാർഥി ചാണ്ടി ഉമ്മനും യു.ഡി.എഫും ആരോപിച്ചത്. ഇക്കാര്യം വോട്ടെടുപ്പ് ദിവസം തന്നെ ചാണ്ടി ഉമ്മൻ ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നു. പരാതി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു കലക്ടർ അറിയിച്ചിരുന്നത്.
Be the first to comment