കോട്ടയം: കോട്ടയത്ത് പ്രവർത്തിച്ചിരുന്ന പാസ്പോര്‍ട്ട് സേവാ കേന്ദ്രം ഒക്ടോബർ അവസാനത്തോടെ പുതിയ കെട്ടിടത്തിൽ പുനരാരംഭിക്കുമെന്ന് തോമസ് ചാഴികാടൻ എം പി പറഞ്ഞു. പ്രസ്തുത കെട്ടിടത്തിൽ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും നടന്നു വരുകയാണ്. ഒക്ടോബറിൽ തന്നെ പാസ്പോർട്ട് സേവാ കേന്ദ്രം പുനരാരംഭിക്കുമെന്ന് ഔദ്യോഗികമായി കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് തോമസ് ചാഴികാടൻ എം പി പറഞ്ഞു.
ഈ ആവശ്യം ഉന്നയിച്ച് തോമസ് ചാഴികാടൻ എം പി കേന്ദ്ര വിദേശകാര്യ മന്ത്രിയെയും ചീഫ് പാസ്പോര്‍ട്ട് ഓഫീസറെയും നിരവധി തവണ നേരില്‍ കാണുകയും കത്തുകൾ നല്‍കുകയും ചെയ്തിരുന്നു. പാര്‍ലമെന്റില്‍ റൂള്‍ 377 പ്രകാരം സബ്മിഷന് അവതരിപ്പിക്കുകയും ചെയ്തിരുന്നു.
നിലവിൽ കോട്ടയത്ത് നിന്നുള്ള അപേക്ഷകരോട് ആലപ്പുഴ, ആലുവ, തൃപ്പൂണിത്തറ എന്നീ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലേക്ക് പോകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിനെതിരെ നടന്ന ആക്രമണം പ്രതിഷേധാർഹമെന്ന് തോമസ് ചാഴികാടൻ എംപി. പള്ളി മുറ്റത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്തിനാണ് വൈദീകനെ അക്രമികൾ ബൈക്കിടിച്ച് വീഴ്ത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അക്രമികൾക്കെതിരെ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും തോമസ് […]
കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള 12 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 46.72 കോടി രൂപ അനുവദിച്ചു. കേന്ദ്ര ഗ്രാമീണമന്ത്രാലയത്തിൽ നിന്നും 57.46 കിലോമീറ്റർ ദൂരം പുനരുദ്ധരിക്കാനാണ് തുക അനുവദി ലഭിച്ചിരിക്കുന്നത്. ഈ കാര്യവുമായിബന്ധപ്പെട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച […]
കോട്ടയം: പള്ളി കോംപൗണ്ടിലെ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്ത വൈദികനെ വാഹനമിടിച്ച് വിഴ്ത്തി. പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംഭവം. ബൈക്കുകളിലും കാറുകളിലുമായി എത്തിയ സംഘം പള്ളിയുടെ കോമ്പൗണ്ടിൽ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് വൈദികനെ വാഹനം ഇടിപ്പിച്ച് വീഴ്ത്തിയത്. പരിക്കേറ്റ ഫാ. ജോസഫ് […]
Be the first to comment