കേരളസര്‍ക്കാരിന്റെ രണ്ടാം 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ആരംഭിച്ച പാലിയേറ്റീവ് കെയര്‍ പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നു സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
ഗുണമേന്മയുള്ള സാന്ത്വന പരിചരണം സഹകരണ മേഖലയിലൂടെ എന്ന ഉദ്ദേശ്യത്തോടെയാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തില്‍ സഹകരണ വകുപ്പ് പാലിയേറ്റീവ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. 10 ജില്ലകളിലെ 18 ആശുപത്രി സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തി ആരംഭിച്ച പെയ്ഡ് പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ 23 ആശുപത്രി സഹകരണ സംഘങ്ങള്‍ സേവനം നല്കി വരുന്നുണ്ട്.
പാലിയേറ്റീവ് കെയര്‍ പദ്ധതി നടപ്പിലാക്കാത്ത ജില്ലകളിലെ സഹകരണ ആശുപത്രികളില്‍ പദ്ധതി നടപ്പിലാക്കുവാനുളള അടിയന്തര നടപടി സ്വീകരിക്കുവാന്‍ ജില്ലാ തല ജോയിന്റ് രജിസ്ട്രാര്‍മാര്‍ മുഖേന സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വാന്തന പരിചരിചണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ബാങ്കുകളുടെ പൊതു നന്മ ഫണ്ടില്‍ നിന്ന് സഹായം നല്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
റോപ് വേ പൂർത്തിയാകുന്നതോടെ ശബരിമലയിൽ ഡോളി അവസാനിപ്പിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. ഒരു മാസത്തിനുള്ളിൽ ശിലാസ്ഥാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ബി.ഒ ടി മാതൃകയിലാണ് നിർമ്മാണം. ഒന്നര വർഷമാണ് നിർമ്മാണത്തിനായി കമ്പനി പറഞ്ഞിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 53 ലക്ഷം തീർത്ഥാടകർ സീസണിൽ മല ചവിട്ടി. 10 ലക്ഷം […]
കോട്ടയം: ഗവൺമെൻ്റ് നഴ്സിങ് കോളജിൽ നടന്ന റാഗിങ് പൈശാചികമായ കൃത്യമാണെന്ന് മന്ത്രി വിഎൻ വാസവൻ. കേസിലുൾപ്പെട്ടവർ ആരും രക്ഷപ്പെടില്ലെന്നും ഗവൺമെൻ്റ് കൃത്യമായ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വകുപ്പുതല നടപടികൾ ഉണ്ടാകുന്നതായിരിക്കും. എന്തെല്ലാം തരത്തിലുള്ള ആൻ്റി റാഗിങ് ക്ലാസുകൾ നടക്കുന്നുണ്ട്, റാഗിങ്ങിനെതിരെയുള്ള നിയമങ്ങളുണ്ട്. എന്നാൽ അനുസരിക്കാൻ ബാധ്യതയുള്ളവർക്ക് അതിനെക്കുറിച്ച് ധാരണയില്ലാത്തതിനാൽ കാടത്തത്തിലേക്ക് […]
കോട്ടയം: സ്ത്രീകളുടെ നിശ്ചയദാർഢ്യത്തിന്റെയും സംഘാടകമികവിന്റെയും വിജയമായ കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ചരിത്രം സൃഷ്ടിക്കാൻ സാധിച്ചെന്ന് സഹകരണ-സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നാഗമ്പടത്ത് 10 ദിവസങ്ങളായി നടന്ന കുടുംബശ്രീ ദേശീയ സരസ് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏഴുകോടി രൂപയ്ക്കു മുകളിൽ […]
Be the first to comment