മല്ലു ട്രാവലർക്കെതിരായ പീഡന പരാതി; സൗദി യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

കൊച്ചി: ‘മല്ലു ട്രാവലർ’ ഷക്കീര്‍ സുബാനെതിരായ പീഡന പരാതിയില്‍ സൗദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നിലാണ് മൊഴി കൊടുക്കുക. ഷക്കീര്‍ സുബാനെതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ് സൗദി യുവതി. ഇവര്‍ ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയാണ്. പരാതിയില്‍ പറയുന്ന ദിവസം ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിലാണുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം ഷക്കീറിന്റെ വാദവും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. താന്‍ നിരപരാധിയാണെന്നും കെണിയില്‍ കുടുക്കുകയായിരുന്നുവെന്നും ആരോപിച്ച് ഷക്കീര്‍ രംഗത്തെത്തിയിരുന്നു.

ഓണ്‍ലൈന്‍ പ്രൊമോഷന് വേണ്ടി സൗദി യുവതിയുടെ പ്രതിശ്രുത വരന്‍ തന്നെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് ഷക്കീറിന്റെ ആരോപണം. ഓണ്‍ലൈന്‍ പ്രമോഷന്‍, യുവതിയുടെ വിസാ പ്രശ്‌നം, ബഹറൈന്‍ യാത്ര ഇതിനായി ഫെബ്രുവരി ഒന്ന് മുതല്‍ സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നാണ് ഷക്കീര്‍ പറയുന്നത്. വാട്‌സ്ആപ്പ് ചാറ്റുകളും ഇയാള്‍ പുറത്തുവിട്ടിട്ടുണ്ട്. രണ്ട് തവണ കൊച്ചിയില്‍ വെച്ച് കണ്ടു. ഫെബ്രുവരി ഒന്നിനായിരുന്നു ആദ്യ കൂടിക്കാഴ്ച. രണ്ടാമത്തെ കൂടിക്കാഴ്ച സെപ്തംബര്‍ പതിമൂന്നിനാണെന്നും ഷക്കീര്‍ പറഞ്ഞു.

അഭിമുഖത്തിനായി എത്തിയ സമയത്ത് ഷക്കീര്‍ സുബാന്‍ പീഡിപ്പിച്ചുവെന്നാണ് സൗദി യുവതിയുടെ പരാതി. 

Be the first to comment

Leave a Reply

Your email address will not be published.


*