നബിദിന പൊതു അവധി സെപ്റ്റംബര്‍ 28ന് നൽകണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി

മലപ്പുറം: സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത്. കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം ആണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുള്ളത്.  

നിലവിൽ സെപ്റ്റംബര്‍ 27നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് തീരുമാനിച്ച സാഹചര്യത്തിൽ പൊതു അവധി ഈ ദിവസത്തിലേക്ക് മാറ്റണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടിട്ടുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*