ദില്ലി : ദില്ലിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉച്ചയ്ക്ക് ശേഷം ദില്ലിയുടെ പലഭാഗങ്ങളിലും അനുഭവപ്പെട്ടത്. പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ആളുകൾ പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്നും ഇറങ്ങിയോടി. നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആദ്യവിവരം.
Earthquake of Magnitude:6.2, Occurred on 03-10-2023, 14:51:04 IST, Lat: 29.39 & Long: 81.23, Depth: 5 Km ,Location:Nepal for more information Download the BhooKamp App https://t.co/rBpZF2ctJG @ndmaindia @KirenRijiju @Indiametdept @Dr_Mishra1966 @Ravi_MoES pic.twitter.com/tOduckF0B9
— National Center for Seismology (@NCS_Earthquake) October 3, 2023
നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2.25 നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. പിന്നീട് 2.53 ന് ഒരിക്കൽ കൂടി ഭൂചലനം അനുഭവപ്പെട്ടു.
Be the first to comment