എഐ ക്യാമറ ഫൈനുകള്‍ മൊബൈല്‍ ഉപയോഗിച്ച് എളുപ്പത്തിൽ അടയ്ക്കാം; ചെയ്യേണ്ടത് ഇത്രമാത്രം: വീഡിയോ

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴ എളുപ്പത്തിൽ അടയ്ക്കാൻ ഇന്ന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ എളുപ്പത്തിൽ പിഴ അടയ്ക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എഐ ക്യാമറ ഫൈനുകളോ മറ്റ് ഇ- ചലാനുകളോ മൊബൈൽ ഫോൺ വഴി അടയ്ക്കുന്നതിനുള്ള സൗകര്യം യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ്. ഇത്തരം പിഴകൾ മൊബൈൽ ഫോൺ ഉപയോഗിച്ച് അടയ്ക്കുന്ന രീതി ഫെയ്സ്ബുക്കിൽ വിശദീകരിച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

ആദ്യമായി നമ്മുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന എം പരിവാഹൻ ആപ്പ് തുറക്കുക.  അതിലെ ‘ട്രാൻസ്പോർട്ട് സർവീസസ്’ എന്ന ബട്ടൺ അമർത്തുക.  തുടർന്ന് ‘ചെലാൻ റിലേറ്റഡ് സർവീസസ്’ എന്ന വരിയിലെ ‘വ്യൂ മോർ’ എന്ന ബട്ടൺ അമർത്തുക.
പിന്നീട് ‘പേമെന്റ്’ എന്ന ബട്ടൺ അമർത്തുക. അതിനുശേഷം ‘പേ യുവർ ചെല്ലാൻ’ എന്ന ബട്ടൺ അമർത്തുക. ഇവിടെ ചെല്ലാൻ നമ്പറോ / വാഹന നമ്പറോ / ഡ്രൈവിംഗ് ലൈസൻസ് നമ്പറോ നൽകാവുന്നതാണ്.
അതിനുശേഷം ‘ഗെറ്റ് ഡീറ്റെയിൽസ്’ എന്ന ബാർ അമർത്തുക. നമ്മുടെ വാഹനത്തിൻ്റെ ചെല്ലാനുകൾ സംബന്ധിച്ച എല്ലാ വിവരവും ഇവിടെ കാണാം. അതിൽ ‘പെന്റിങ്ങ് ‘ എന്ന ബട്ടൺ അമർത്തുക. ഇവിടെ ചെല്ലാൻ നമുക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
‘ഡൗൺലോഡ് ചെല്ലാൻ’ എന്ന ബാർ അമർത്തിയാൽ പിഡിഎഫ് ആയി ചെല്ലാൻ ഡൗൺലോഡ് ചെയ്തെടുക്കാം. പിഴ അടക്കുന്നതിനായി ‘പേ നൗ’ എന്ന ബാർ അമർത്തുക. ‘ഇ ട്രഷറി’ തിരഞ്ഞെടുത്തു ‘കണ്ടിന്യൂ’ ബട്ടൻ അമർത്തുക. ഇവിടെ ക്രെഡിറ്റ് കാർഡോ / ഡെബിറ്റ് കാർഡോ / നെറ്റ് ബാങ്കിങ്ങോ /യുപിഐ പേമെന്റ് മുഖാന്തിരമോ പിഴ ഒടുക്കാവുന്നതാണ്.
 UPI ഗൂഗിൾ പേ ഉപയോഗിച്ചാണ് പിഴ അടക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ യുപിഐ എന്ന ബട്ടൺ അമർത്തുക. കാർഡോ നെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാനുള്ള സംവിധാനം കൂടി ഉണ്ട്. ഗൂഗിൾ പേ വഴി പിഴ ഒടുക്കിയതിനു ശേഷം ‘പ്രസ്സ് ഒക്കെ ടു പ്രൊസീഡ് ‘ എന്ന ബാർ അമർത്തുക. ട്രാൻസാക്ഷൻ വിജയകരമായി പൂർത്തിയായതിനുശേഷം ‘പ്രിൻറ് റെസിപ്റ്റ് ‘ എന്ന ബാർ അമർത്തി റസീറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. എ ഐ ക്യാമറ മുഖാന്തിരമോ മറ്റു വിധത്തിലോ ലഭിച്ച ചലാനുകൾ അടക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഈ മാർഗം വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*