27 പെൺകുട്ടികളെ പീഡിപ്പിച്ചു; 23 വർഷം കഠിനതടവ്‌

കോട്ടയം: വിദ്യാർഥിനികളടക്കം 27 പെൺകുട്ടികളെ പീഡിപ്പിച്ച പ്രതിക്ക് 23 വർഷം കഠിന തടവും 60000 രൂപ പിഴയും. കടുത്തുരുത്തി കല്ലറ ജിത്തു ഭവനിൽ ജിൻസുവിനെ(27)യാണ്‌  കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി പോ‌ക്‌സോ ജഡ്‌ജി ശിക്ഷിച്ചത്‌.

സ്‌കൂൾ പ്രധാനാധ്യാപിക പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്  2018 ൽ ഇയാൾ പിടിയിലായത്. പ്രതിയുടെ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചപ്പോൾ നിരവധി പെൺകുട്ടികളുമായുള്ള അശ്ലീല ചാറ്റിങ്ങും കണ്ടെടുത്തു. ഓപ്പറേഷൻ ഗുരുകുലത്തിന്റെ ചുമതല വഹിച്ച എസ്ഐ കെ ആർ അരുൺകുമാർ ഇരകളായ പെൺകുട്ടികൾക്ക്‌ നൽകിയ കൗൺസലിങ്ങിലാണ് ജിൻസുവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. പ്രതി 27 പെൺകുട്ടികളെ പീഡിപ്പിച്ചതായി വിവരം പുറത്ത് വന്നു. 

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട്‌ പ്രണയം നടിച്ച്‌ ഒന്നിച്ചുള്ള ഫോട്ടോ എടുത്ത്‌ അതുപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.  മുപ്പതോളം കുട്ടികളുടെ നഗ്നഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*