അതിരമ്പുഴ : മഹാത്മ ഗാന്ധി സർവകലാശാല ഡിപ്പാർട്ട്മെൻറ്സ് സ്റ്റുഡൻസ് യൂണിയൻ സംഘടിപ്പിക്കുന്ന ക്യാമ്പസ് കാർണിവൽ “എനിഗ്മ” ഒക്ടോബർ 30,31 നവംബർ 1 ,2 ,3 തീയതികളിൽ നടക്കും. സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.ഷൈലജ ബീവി എസ് ക്യാമ്പസ് കാർണിവൽ ലോഗോ പ്രകാശനം ചെയ്തു. കാർണിവലിനൊടനുബന്ധിച്ച് ചർച്ചകൾ, കലാപരിപാടികൾ, ഭക്ഷ്യ മേളകൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
നാലു വേദികളിലായി വിവിധയിനം പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ട്രഷർ ഹണ്ട് പ്രശ്നോത്തരി, ഫേസ് ആർട്ട്, റീൽസ് മത്സരം, സ്പോട് ഫോട്ടോഗ്രാഫി മത്സരം, ബോട്ടിൽ ആർട്ട്, ചെസ്സ് മത്സരം എന്നീ മത്സരങ്ങളും ചെണ്ട വയലിൻ ഫ്യുഷൻ “ത്രിശംഖ്” മ്യൂസിക്കൽ പരിപാടി, പ്രശസ്ത മ്യൂസിക് ബാൻഡ് “മറ്റഡോറിയ” നയിക്കുന്ന ഗാനസന്ധ്യ എന്നിവയും കാർണിവലിനോട് അനുബന്ധിച്ച് നടക്കും.
Be the first to comment