![lodge](https://www.yenztimes.com/wp-content/uploads/2023/10/lodge-678x381.jpg)
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ലോഡ്ജിൽ യുവാവ് വെടിയേറ്റ നിലയിൽ. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനെയാണ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് ഇയാൾ ലോഡ്ജിൽ മുറിയെടുക്കുന്നത്.
ഷംസുദ്ദീനെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷിച്ചിറങ്ങുകയായിരുന്നു. മാവൂർ റോഡിലെ NCK ലോഡ്ജിൽ ബന്ധുക്കൾ എത്തിയെങ്കിലും പൊലീസ് എത്താതെ മുറിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ലോഡ്ജ് അധികൃതർ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി ലോഡ്ജിലെ മുറി തുറന്ന് പരിശോധിച്ചപ്പോള്‍ കട്ടിലില്‍ കമിഴ്ന് കിടക്കുന്ന നിലയിലായിരുന്നു ഷംസുദ്ദീന്. വെടിയേറ്റ് ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയ ഷംസുദ്ദീനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Be the first to comment