കോട്ടയം: ഓൾ കേരള മെഡിക്കൽ എക്സിബിഷൻ “മെഡെക്സ് 23 “ന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വോൾ പെയിന്റിംഗ് സംഘടിപ്പിച്ചു. മനുഷ്യശരീരത്തെ സംബന്ധിക്കുന്ന വിവിധ വകുപ്പുകളെ കോർത്തിണക്കിയാണ് വോൾ പെയിന്റിംഗ് തയ്യാറാക്കിയത്.
കോട്ടയം മെഡിക്കൽ കോളേജ് സ്റ്റുഡന്റസ് യൂണിയന്റെയും കോളേജ് അഡ്മിനിസ്ട്രേഷന്റെയും നേതൃത്വത്തിൽ നവംബർ 6 മുതൽ 26 വരെയാണ് ഓൾ കേരള മെഡിക്കൽ എക്സിബിഷൻ സംഘടിപ്പിക്കുന്നത്. മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളും അവസ്ഥാന്തരങ്ങളും മനസ്സിലാക്കുവാനും ശസ്ത്രക്രിയ ഉൾപ്പടെയുള്ള വൈദ്യശാസ്ത്രത്തിന്റെ വിവിധ തലങ്ങളെ പരിചയപ്പെടുവാനും പൊതുജനങ്ങൾക്ക് അവസരമൊരുക്കുമെന്ന് സംഘാടകർ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിന്റെ അറുപതാം വാർഷികത്തിന്റെ ഭാഗമായി ഉപകാരപ്രദമായ കൂടുതൽ ആരോഗ്യവിവരങ്ങൾ ജനങ്ങളോട് പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഓൾഡ്ക്യാംപസ്, പഴയ ഓഡിറ്റോറിയം, എംഎച്ച്എസ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലായാണ് മെഡെക്സ് പ്രദർശനം നടക്കുന്നത്.
4 മണിക്കൂർ നീളുന്ന വിസ്മയക്കാഴ്ചകൾ കാണാൻ അഞ്ച് ജില്ലകളിൽ നിന്നായി നാലര ലക്ഷംകാഴ്ചക്കാരെയാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 7 മുതൽ രാത്രി 8 വരെയാണ് പ്രദർശനം.
Be the first to comment