പത്തനംതിട്ടയില്‍ ബൈക്ക് യാത്രികന്‍ മരിച്ച നിലയില്‍; ബൈക്കും മൃതദേഹവും ഓടയില്‍

പത്തനംതിട്ട: പത്തനംതിട്ട പുല്ലാട് ബൈക്ക് യാത്രക്കാരൻ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ബൈക്കും മൃതദേഹവും ഓടയിൽ കുടുങ്ങിയ നിലയിലാണ്. മുട്ടുമൺ ചെറുകോൽപ്പുഴ റോഡിൽ പുല്ലാട് ആത്മാവ് കവലയ്ക്ക് സമീപം രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. രാവിലെ ഇതുവഴി പോയ യുവാക്കളാണ് മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹത്തിന്റെ മുഖത്ത് അടക്കം പരിക്കേറ്റിട്ടുണ്ട്. മൃതദേഹത്തിൽ നിന്നും ഒരു ഐഡന്റിറ്റി കാർഡ് ലഭിച്ചതായി സൂചനയുണ്ട്. എന്നാൽ മരിച്ചത് ആരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അപകട മരണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

Be the first to comment

Leave a Reply

Your email address will not be published.


*