കെഎസ്‌യു മാർച്ചിൽ സംഘർഷം; ലാത്തിയടിയിൽ നിരവധി പേർക്ക് പരുക്ക്; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആ‍ര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് കെ.എസ്‌.യു നടത്തിയ മാര്‍ച്ചിന് പിന്നാലെ പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചെന്നാരോപിച്ച് കെ.എസ്‌.യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കേരളവർമ്മ കോളേജിലെ ജനാധിപത്യ ഇലക്ഷൻ  അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന ആർ. ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്‌.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തിയത്.

പൊലീസ് നടത്തിയ ലാത്തി ചാർജിൽ വിദ്യാർഥിനിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു. മറ്റൊരു വിദ്യാർഥിയുടെ തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷ സ്ഥലത്ത് മൂന്നു തവണയാണ് പൊലീസ് ജലപീരങ്കി ഉപയോഗിച്ചത്. വിവിധയിടങ്ങളിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാർ കേരളീയം ഫ്ലക്സുകൾ തകർത്തു. പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെ വാഹനം തടയുകയും ചെയ്തു. സംഭവത്തിൽ മൂന്നു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനം വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താനും കെഎസ്‌യു തീരുമാനിച്ചിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*