ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ക്രീസിലെത്താന്‍ വൈകിയതിന് (Timed Out) പുറത്തായി ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസ്. ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് സംഭവം. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് എറിഞ്ഞ 25-ാം ഓവറിന്റെ രണ്ടാം പന്തില്‍ സദീര സമരവിക്രമ പുറത്തായതിന് പിന്നാലെയാണ് എയ്ഞ്ചലോ മാത്യൂസ് ക്രീസിലെത്തിയത്. എന്നാൽ മാത്യൂസ് വരാൻ ഏതാനും നിമിഷം വൈകിയെന്ന് ആരോപിച്ച് ബംഗ്ലാദേശിന്റെ ഷക്കീബ് അൽ ഹസ്സൻ അപ്പീൽ ചെയ്തു. അംപയർ ഔട്ട് വിധിച്ചതോടെ ഒരു പന്ത് പോലും നേരിടാതെ സംപൂജ്യനായി ശ്രീലങ്കൻ താരത്തിന് ഡഗ് ഔട്ടിലേക്ക് പോകേണ്ടി വന്നു.
നാണക്കേടിന്റെ റെക്കോർഡോടെയാണ് മാത്യൂസ് മടങ്ങിയത്. ബംഗ്ലാദേശ് താരങ്ങളുമായി ചർച്ച നടത്തിയെങ്കിലും അപ്പീൽ പിൻവലിക്കാൻ തയ്യാറായില്ല. ഹെൽമറ്റ് എടുക്കാൻ വൈകിയെന്നായിരുന്നു മാത്യൂസിന്റെ വാദം. ഡഗ് ഔട്ടിലെത്തിയ മാത്യൂസ് ഹെൽമറ്റ് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു.
Be the first to comment