കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കോൺഗ്രസ് നടത്താനിരുന്ന പാലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ജില്ലാഭരണകൂടം. സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന്റെ പേരിലാണ് അനുമതി നൽകാതിരുന്നത് എന്നാണ് വിശദീകരണം. നവംബർ 25നാണ് നവകേരളസദസ്. 23നാണ് കോൺഗ്രസ് പാലസ്തീൻ ഐക്യദാർഢ്യ റാലി നടത്താൻ തീരുമാനിച്ചിരുന്നത്.

അമ്പതിനായിരത്തോളം പേരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കാനായിരുന്നു കെ.പി.സി.സി നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ പരിപാടി കഴിഞ്ഞശേഷം മുഖ്യമന്ത്രി ഉൾപ്പടെ മന്ത്രിമാർ വരാനിരിക്കുന്ന ചടങ്ങ് ബീച്ചിൽ നടക്കേണ്ടതാണെന്നും ഇത് സുരക്ഷാക്രമീകരണങ്ങളെ ബാധിക്കുമെന്നും കാണിച്ചാണ് അനുമതി നിഷേധിച്ചത്. 

അതേസമയം സർക്കാരിനെതിരെ നടത്താനിരിക്കുന്ന വിചാരണ സദസ്സ് ധര്‍മ്മടത്ത് നിന്ന് ആരംഭിക്കുമെന്ന് യുഡിഎഫ് അറിയിച്ചു. വിചാരണ സദസ്സിന്റെ സംസ്ഥാന തല, ജില്ലാ തല ഉദ്ഘാടനങ്ങള്‍ മന്ത്രിമാരുടെ നിയോജക മണ്ഡലങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി രണ്ടാം തീയതി മുഖ്യമന്തിയുടെ നിയോജക മണ്ഡലമായ ധര്‍മ്മടത്ത് സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം നടത്തുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*