സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ്മ, സർക്കസ്, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ് ഉയർത്തിയത്. അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്. അവശ കായികതാരങ്ങൾക്ക് 1300 രൂപയും, സർക്കസ് കലാകാർക്ക് 1200 രുപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയുമാണ് ലഭിച്ചിരുന്നത്.
കഴിഞ്ഞ ദിവസം, അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയിരുന്നു. അങ്കണവാടി, ആശ ജീവനക്കാർക്ക് 1000 രൂപ വരെയാണ് വേതനം വർധിപ്പിച്ചിരിക്കുന്നത്. 88,977 പേർക്ക് ഈ നേട്ടം ലഭിക്കും.
Be the first to comment