കോഴിക്കോട് ജില്ലയിൽ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയെ നിർമ്മാണ സാമഗ്രികൾ നൽകാമെന്നു പറഞ്ഞുപറ്റിച്ച് പത്തു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ നീരവ് ബി ഷാ എന്ന മുംബൈ സ്വദേശിയെയാണ് മുംബൈയിലെ ബോറിവലിയിൽ വെച്ച് കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
ഓൺലൈനിൽ വെബ്സൈറ്റുകളിൽ നിർമ്മാണസാമഗ്രികൾ ലഭിക്കുന്നതിനായി അന്വേഷണം നടത്തിയ കമ്പനിക്ക് നിർമ്മാണ സാമഗ്രികൾ താരതമ്യേന കുറഞ്ഞ വിലയ്ക്ക് അവ നൽകാമെന്ന് ഒരു കമ്പനി ഓൺലൈൻ വഴി അറിയിക്കുകയായിരുന്നു. തുടർന്ന്, വ്യാജ GST ബിൽ അയച്ചുകൊടുത്ത് പണം മുൻകൂർ കൈപ്പറ്റി നിർമ്മാണ സാമഗ്രികൾ നൽകാതെ വഞ്ചിച്ചു എന്നായിരുന്നു പരാതി. പ്രതിയുടെ കയ്യിൽ നിന്ന് പല പേരുകളിലുള്ള എ.ടി.എം. കാർഡുകളും പാൻ കാർഡുകളും കണ്ടെടുത്തു.
കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേഷ് കോറോത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നിരവധി ഫോൺ നമ്പരുകളും കോൾ വിവരങ്ങളും ബാങ്ക് അക്കൗണുകളും പരിശോധിച്ചും ഒട്ടേറെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രകാശ് പി, എ.എസ്.ഐ ജിതേഷ് കൊള്ളങ്ങോട്ട്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ് ചാലിക്കര, ഫെബിൻ കാവുങ്ങൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുദ്രാലോണിന്റെ പേരിൽ കോട്ടയത്തും തട്ടിപ്പ്. തൃശൂർ സ്വദേശിനിയായ റെയിൽവേ അറ്റൻഡറിൽ നിന്നും പ്രതി തട്ടിയെടുത്തത് 3.70 ലക്ഷം രൂപ. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കോട്ടയം റെയിൽവേ പൊലീസ് അറ്സ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ആബിദി(30)നെയാണ് റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി ജോസഫിന്റെ […]
ആലപ്പുഴ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്ന സ്ത്രീകളെ കബളിപ്പിച്ച് സ്വത്ത് അപഹരിച്ച യുവാവ് ആലപ്പുഴയിൽ അറസ്റ്റിലായി. ഇടുക്കി പീരുമേട് സ്വദേശി അജിത്ത് ബിജുവാണ് അറസ്റ്റിലായത്. പണവും സ്വർണാഭരണവും തട്ടിയെടുത്തെന്ന ചെങ്ങന്നൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. സമൂഹമാധ്യമത്തിൽ സജീവമായ ഇയാൾ സമാനമായ കേസിൽ നേരത്തെയും അറസ്റ്റിൽ ആയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളെയാണ് അജിത്ത് […]
കൊച്ചി: സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് ആണ് പിടിയിലായത്. പ്രതിയെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും ഇയാള്‍ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിലാണ് പ്രതി കടന്നു കളഞ്ഞതെന്ന് പൊലീസിന് വിവരം […]
Be the first to comment