സിൽക്യാര തുരങ്കത്തിൽ രക്ഷാപ്രവർത്തനം നീളും; തൊഴിലാളികളെ ഉപയോഗിച്ച് രക്ഷാപ്രവർത്തനം പുനരാരംഭിക്കാനാണ് പദ്ധതി

ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള നടപടികൾ പതിനഞ്ചാം ദിവസവും തുടരുന്നു. യന്ത്ര തകരാറിനെ തുടര്‍ന്ന് പാതിവഴിയില്‍ പ്രതിസന്ധിയിലായ രക്ഷാ പ്രവര്‍ത്തനം തൊഴിലാളികളെ ഉപയോഗിച്ച് പൂര്‍ത്തിക്കാനാണ് പുതിയ നീക്കം. തുരങ്കത്തിലേക്ക് തൊഴിലാളികളെ രക്ഷിക്കാനുള്ള വഴി തുരക്കുന്നതിനിടെ പൊട്ടിയ ഡ്രില്ലിങ് യന്ത്രത്തിലെ ബ്ലേഡ് മാറ്റിയ ശേഷം തൊഴിലാളികളെ ഉപയോഗിച്ച് രക്ഷാപ്രവർത്തനം പുനരാരംഭിക്കാനാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.

രക്ഷാപ്രവർത്തനത്തിനുള്ള തുരങ്കത്തിനായുള്ള ഡ്രില്ലിങ് നടക്കുന്നതിനിടെ യന്ത്രത്തിന്റെ ബ്ലേഡ് ഇരുമ്പ് പൈപ്പിൽ കുടുങ്ങുകയും പൊട്ടുകയുമായിരുന്നു. തുരങ്കത്തിലകപ്പെട്ട തൊഴിലാളികൾക്ക് അടുത്തെത്താൻ തുരങ്കത്തിലെ പാറകളും കോൺഗ്രീറ്റും തുരക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ഓഗർ എന്നറിയിപ്പെടുന്ന ഡ്രില്ലിങ് ഉപകരണം കേടായത്.

ഡ്രില്ലിങ് മെഷിന്റെ ഭാഗം മുറിച്ച് മാറ്റുന്നതിനായി കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്ന് പ്ലാസ്മ കട്ടർ കൊണ്ടുവന്നു. 86 മീറ്റർ ദുരം തുരന്നാലാണ് തൊഴിലാളികളെ രക്ഷപ്പെടുത്താൻ സാധിക്കുക ഇതിൽ 20 മീറ്റർ ദൂരം തുരന്നതായാണ് റിപ്പോർട്ട്. അതേസമയം തുരങ്കത്തിന്റെ വശത്തുനിന്നും തൊഴിലാളികള്‍ക്ക് അടുത്തേക്ക് എത്താനുള്ള ശ്രമങ്ങളും. ഡ്രില്ലിംഗ് പൂർത്തിയാക്കാൻ ഇനിയും 100 മണിക്കൂർ എടുക്കുമെന്നാണ് അധികൃതർ പറയുന്നത്. തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ ആരോഗ്യവാന്മാരാണെന്നും ഭക്ഷണവും മരുന്നുകളും ഇവർക്ക് ലഭ്യമാക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ദേശീയ ദുരന്ത നിവാരണ സേനയിലെ സയ്യിദ് അത ഹസ്നൈൻ പറഞ്ഞു. 

Be the first to comment

Leave a Reply

Your email address will not be published.


*