അഹമ്മദാബാദ്: രണ്ട് സീസണുകളിൽ ടീമിനെ നയിച്ച ഹാർദിക് പാണ്ഡ്യ പഴയ തട്ടകമായ മുംബൈ ഇന്ത്യൻസിക്ക് പോകുന്നതു ഉറപ്പായതിനു പിന്നാലെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റൻസ്. 2024 ഐപിഎൽ സീസണിൽ ഓപ്പണർ ശുഭ്മാൻ ഗിൽ ഗുജറാത്തിനെ നയിക്കും. ഗില്ലിനെ ക്യാപ്റ്റനായി നിയമിച്ചത് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
𝐂𝐀𝐏𝐓𝐀𝐈𝐍 𝐆𝐈𝐋𝐋 🫡#AavaDe pic.twitter.com/tCizo2Wt2b
— Gujarat Titans (@gujarat_titans) November 27, 2023
കന്നി വരവിൽ തന്നെ ഗുജറാത്തിനെ കിരീട നേട്ടത്തിലേക്ക് നയിക്കാൻ ഹാർദിക്കിന് സാധിച്ചിരുന്നു. തൊട്ടടുത്ത സീസണിൽ ടീം ഫൈനലിലെത്തിയെങ്കിലും റണ്ണേഴ്സ് അപ്പായി. ഏഴ് കോടി രൂപയ്ക്കാണ് ശുഭ്മാൻ ഗില്ലിനെ 2022ൽ ഗുജറാത്ത് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് പാളയത്തിൽ നിന്നു ടീമിലെത്തിച്ചത്. ടീമിന്റെ ഓപ്പണർ കൂടിയായ താരം മികച്ച പ്രകടനങ്ങളാൽ കന്നി കിരീട നേട്ടത്തിൽ നിർണായക പങ്കും വഹിച്ചിരുന്നു.
ഐപിഎല്ലിൽ ഒരു ടീമിന്റെ സ്ഥിര നായകനായി എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മാത്രം താരമായി ഗിൽ ഇതോടെ മാറി. നേരത്തെ 2011ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായക സ്ഥാനത്ത് 22-ാം വയസിൽ എത്തിയ വിരാട് കോഹ്ലിയാണ് ഒന്നാം സ്ഥാനത്ത്. തന്നെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിലും അർപ്പിച്ച വിശ്വാസത്തിനും ഗിൽ ഗുജറാത്ത് ടീമിനു നന്ദി പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണിലും ടീം നടത്തിയ മുന്നേറ്റം വരുന്ന സീസണിലും ആവർത്തിക്കാൻ സാധിക്കുമെന്നും താരം പ്രത്യാശ പ്രകടിപ്പിച്ചു.
Be the first to comment