ടിപി രാമകൃഷ്ണന്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: സിപിഎം സെക്രട്ടേറിയറ്റ് അംഗമായ ടിപി രാമകൃഷ്ണനെ സിഐടിയു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന സംസ്ഥാന സമിതി യോഗത്തിന്റതാണ് തീരുമാനം. ആനനത്തലവട്ടം ആനന്ദൻ മരിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിലവിലെ വൈസ് പ്രസിഡന്റുമാരിൽ ഒരാളായ ടിപി രാമകൃഷ്ണനെ തെരഞ്ഞെടുത്തത്.

ഏകകണ്ഠമായാണ് തീരുമാനമെന്ന് സിഐടിയു നേതാക്കൾ അറിയിച്ചു. എളമരം കരീമാണ് യോഗത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ടിപി രാമകൃഷ്ണന്റെ പേര് നിർദേശിച്ചത്. ജെ മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എളമരം കരീമാണ് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി.

Be the first to comment

Leave a Reply

Your email address will not be published.


*