പ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദളിത് ചിന്തകനുമായിരുന്ന എം കുഞ്ഞാമനെ തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു.
മഹാരാഷ്ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ പ്രൊഫസറായിരുന്നു. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ഒന്നാം റാങ്ക് നേടി. കെ ആർ നാരായണന് ശേഷം റാങ്ക് നേടിയ ആദ്യ ദളിത് വിദ്യാർത്ഥിയെന്ന നേട്ടവും കുഞ്ഞാമൻ സ്വന്തമാക്കിയിരുന്നു.
പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് വാടാനാംകുറിശ്ശിയില്‍ അയ്യപ്പന്റെയും ചെറോണയുടെയും മകനായാണ് കുഞ്ഞാമൻ്റെ ജനനം.
Be the first to comment