കുർബാന തർക്കത്തിൽ നേരിട്ട് ഇടപെട്ട് വത്തിക്കാൻ

കുർബാന തർക്കത്തില്‍ നേരിട്ട് ഇടപെട്ട്  വത്തിക്കാന്‍. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി  കർദ്ദിനാളിനെ കണ്ടു. നെടുമ്പാശേരി വിമാനത്താവളത്തിലായിരുന്നു കൂടിക്കാഴ്ച. വത്തിക്കാൻ നിർദ്ദേശങ്ങളടങ്ങിയ  രണ്ട്  കത്ത് കർദ്ദിനാളിന്  കൈമാറി. എറണാകുളം അങ്കമാലി അതിരൂപതയിൽ മാറ്റത്തിനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. മാർ ആൻഡ്രൂസ് താഴത്തിനെ ചുമതലയിൽ നിന്ന്  മാറ്റിയേക്കും. പുതിയ അഡ്മിനിസ്ട്രേറ്റർ നിയമിതനാകും. ഫാദർ ജിമ്മി പൂച്ചക്കാട്ടിൽ, ബിഷബ് കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ് ജോസ് പുത്തൻ വീട്ടിൽ എന്നിവരാണ് പരിഗണനയിലുള്ളത്. വത്തിക്കാൻ കത്ത് സിനഡ് ചർച്ച ചെയ്യും. തീരുമാനം ഉടൻ ഉണ്ടായേക്കും.

1999ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലായിരുന്നു തർക്കം.

Be the first to comment

Leave a Reply

Your email address will not be published.


*