അതിരമ്പുഴ: കോട്ടയം ജില്ലയിലെ എൻ എച്ച് എം മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ “യുവമിത്രം- കൗമാരത്തിന് കരുത്തും കരുതലും” എന്ന പദ്ധതിയുടെ ഭാഗമായി അതിരമ്പുഴ ആയുഷ് പി എച്ച് സി യുടെ നേതൃത്വത്തിൽ കോട്ടയ്ക്കുപുറം ഗവ: യുപി സ്കൂളിൽ ആഡിറ്റോറിയത്തിൽ വച്ച് നടത്തിയ ബോധവൽക്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു.
മൊബൈൽ ഫോണിന്റെ ഉപയോഗവും , ദുർവിനിയോഗവും , ഇത് കുട്ടികളുടെ വളർച്ചയിൽ വരുത്തുന സ്വാധീനം എന്ന വിഷയം സംബന്ധിച്ച് ആയുഷ് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ ശ്രീദേവി എം. ബോധവൽക്കരണ ക്ലാസ്സ് നടത്തി. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം സിനി ജോർജ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാദ്യാപക സിസ്സ സെബാസ്റ്റ്യൻ, പി റ്റി എ പ്രസിഡന്റ് സൈജു കല്ലളയിൽ, ദീപാമോൾ മാത്യു, ബ്ലസ്സി എസ് മരിയ തുടങ്ങിയവർ പ്രസംഗിച്ചു.
Be the first to comment