നീണ്ട അവധികള്‍ തിരിച്ചടിയായി; നവംബറിൽ കാർ വില്‍പ്പനയിൽ വന്‍ ഇടിവ്

ഈ വർഷത്തെ ഉത്സവകാലം കഴിഞ്ഞതോടെ നവംബറിൽ രാജ്യത്തെ കാർ വില്പനയിൽ ഇടിവ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. രാജ്യത്തെ വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (എഫ്എഡിഎ) പുറത്തുവിട്ട ഡാറ്റയെ ഉദ്ധരിച്ച് ഇക്കണോമിക്ക് ടൈംസ് ഓട്ടോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം നവംബറിൽ 42,947 കാറുകളുടെ വില്പന രേഖപ്പെടുത്തിയപ്പോൾ ഇത്തവണ അത് 36,638 എന്ന സംഖ്യയിലേക്ക് ചുരുങ്ങി. ദീപാവലി അവധിക്കാലത്ത് അഞ്ച് ദിവസം മുതൽ ഒരാഴ്ച വരെ ഡീലർഷിപ്പുകൾ അടച്ചിട്ടതാണ് കാർ വിൽപ്പനയിൽ കുറവുണ്ടായതെന്ന് ഡീലര്‍മാരുടെ സംഘടന വ്യക്തമാക്കുന്നത്.

ഉത്സവ കാലത്തെ വിൽപ്പനയിൽ ഗണ്യമായി വർധനവുണ്ടായിരുന്നതായും തുടർന്നുള്ള ദിവസങ്ങളിൽ അവധിക്കാലമായതിനാലാണ് വില്പനയിൽ ഇടിവുണ്ടായതെന്നാണ് എഫ്എഡിഎ ഗുജറാത്ത് മേഖല ചെയർമാൻ ഹിതേന്ദ്ര നാനാവതി വ്യക്തമാക്കി.

കണക്കു പ്രകാരം, ഒക്ടോബറിൽ 3.91 ലക്ഷം യൂണിറ്റുകൾ വിറ്റപ്പോൾ നവംബറിൽ പാസഞ്ചർ വാഹനങ്ങളുടെ വില്‍പ്പന 3.35 ലക്ഷം യൂണിറ്റായി കുറഞ്ഞു. പക്ഷെ വാർഷികാടിസ്ഥാനത്തിൽ നാല് ശതമാനത്തിന്റെ വർധനയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ (എംഎസ്‌ഐഎൽ) മൊത്തവ്യാപാരം ഒക്ടോബർ മാസം രണ്ട് ലക്ഷമായിരുന്നത് നവംബർ ആയപ്പോഴേക്കും 1.6 ലക്ഷമായി കുറഞ്ഞു. മാരുതി സുസുക്കിയുടെ വാണിജ്യ യാത്രാവാഹനങ്ങളുടെ വിൽപ്പന 168,047 യൂണിറ്റുകളിൽ നിന്ന് നവംബറിൽ 134,158 യൂണിറ്റുകളായും കുറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*