അതിരമ്പുഴ സെന്റ് മേരീസ് എൽ പി സ്കൂൾ ക്രിസ്തുമസ് ആഘോഷം വേറിട്ട അനുഭവമായി

അതിരമ്പുഴ സെന്റ് മേരീസ് എൽ പി സ്കൂളിലെ ക്രിസ്തുമസ് ആഘോഷം വേറിട്ട അനുഭവമായി. പതിവിനു വിപരീതമായി ഇത്തവണ ലൈവ് പുൽക്കൂട് ഒരുക്കിയാണ് കുട്ടികൾ ക്രിസ്തുമസ് ആഘോഷിച്ചത്.

പിടിഎയുടെയും അധ്യാപക- അനധ്യാപകരുടെയും പങ്കാളിത്തത്തോടെ നടന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ് മേരി, വാർഡ് മെമ്പർ ബേബിനാസ് അജാസ്, സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഐലിൻ, പിടിഎ പ്രസിഡന്റ്  റെജിമോൻ സെബാസ്റ്റ്യൻ, എം പി ടി പ്രസിഡന്റ്  ശാലു മോൾ എന്നിവർ കുട്ടികൾക്ക് ക്രിസ്തുമസ് സന്ദേശം നൽകി. യോഗത്തിൽ മുൻ പിടിഎ അംഗങ്ങളും സന്നിഹിതരായിരുന്നു.

ഗബ്രിയേൽ ദൈവദൂതൻ മാതാവിനെ സദ് വാർത്ത അറിയിക്കുന്നത് മുതൽ ഉണ്ണീശോയുടെ ജനനം വരെയുള്ള സംഭവങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ചുവപ്പും വെള്ളയും അണിഞ്ഞ കുട്ടികളുടെ ക്രിസ്തുമസ് സന്ദേശം വിളിച്ചോതുന്ന വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ക്രിസ്തുമസ് കേക്ക് വിതരണവും ആഘോഷത്തിന് മാറ്റുകൂട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*