ഓണ്‍ലൈന്‍ പേയ്മെന്റ് സ്ഥാപനമായ പേടിഎം കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി നിര്‍മിതബുദ്ധി സാങ്കേതികവിദ്യ (എഐ) നടപ്പാക്കിയതോടെ 1,000 ജീവനക്കാര്‍ക്ക് ജോലി പോയി.
സെയില്‍സ്, ഓപ്പറേഷന്‍സ്, എൻജിനീയറിങ് തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. ഇത് പേടിഎമ്മിന്റെ ആകെ തൊഴിലാളികളുടെ എണ്ണത്തിന്റെ പത്ത് ശതമാനത്തോളം വരും. 2021ല്‍ കമ്പനി 500 മുതല്‍ 700 വരെ തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.
കമ്പനിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തിയെന്നും ഇത് ജീവനക്കാരുടെ ചെലവില്‍ 10-15 ശതമാനം ലാഭിക്കാന്‍ സഹായിച്ചതായും പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സിന്റെ വക്താവ് അറിയിച്ചു.
Be the first to comment