ടെസ്‌ല ഫാക്ടറിയില്‍ സാങ്കേതിക തകരാർ മൂലം റോബോട്ട് ആക്രമണകാരിയായി; എഞ്ചിനീയർക്ക് പരുക്ക്

ടെസ്‌ല വാഹന നിർമാണ ഫാക്ടറിയില്‍ സാങ്കേതിക തകറാറിനെ തുടർന്ന് റോബോട്ട് ആക്രമണകാരിയായി. ആക്രമണത്തിൽ റോബോട്ടിന്റെ സോഫ്റ്റ് വെയർ എഞ്ചിനീയർക്ക് പരുക്കേറ്റു. ടെക്‌സാസിലെ ഓസ്റ്റിനിലുള്ള ഫാക്ടറിയിലാണ് റോബോട്ടിന്റെ ആക്രമണം നടന്നത്. വാഹനം നിര്‍മ്മിക്കാനുള്ള അലുമിനിയം ഭാഗങ്ങള്‍ നീക്കാന്‍ ഉപയോഗിക്കുന്ന റോബോട്ടാണ് എഞ്ചിനീയറെ ആക്രമിച്ചത്. ജീവനക്കാരനെ കുത്തിപ്പിടിച്ച റോബോട്ട്, മുതുകിലും കയ്യിലും മുറിവുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.

റോബോട്ടിന്റെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ചെയ്യുന്ന ജോലിയിലാണ് എന്‍ജീനീയര്‍ ഏര്‍പ്പെട്ടിരുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് റോബോട്ട് അക്രമകാരിയായി മാറിയത്. ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കാന്‍ ടെസ്‌ല തയ്യാറായിട്ടില്ല.

ഈ ഫാക്ടറിയില്‍ ജീവനക്കാര്‍ക്ക് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നത് പതിവാണെങ്കിലും ആദ്യമായാണ് റോബോട്ട് ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം 21 ജീവനക്കാര്‍ക്കാണ് വിവിധ അപകടങ്ങളില്‍ പരിക്കേറ്റത്. ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ടെസ്‌ല വീഴ്ചവരുത്തുന്നുണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*