മാന്നാനം: വർഷങ്ങളായി എല്ലാ ക്രിസ്തുമസിനും വ്യത്യസ്ത പുൽക്കൂട് നിർമ്മിക്കുന്നതിലൂടെ ശ്രദ്ധേയമായ മാന്നാനം കെ ഇ സ്കൂളിൽ ഇത്തവണയും പുൽക്കൂട് ആസ്വദിക്കുവാൻ തിരക്കേറുന്നു. വലുതും വിസ്മയകരവുമായ പുൽക്കൂടാണ് ഈ ക്രിസ്തുമസിനും ആളുകളെ ആകർഷിക്കുന്നത്.
കേരള ഗ്രാമീണ ഭംഗി തുളുമ്പുന്ന ദൃശ്യങ്ങളൊടൊപ്പം ഒരുക്കിയിരിക്കുന്ന പുൽക്കൂട് കാണുവാൻ ദിവസേന നൂറുകണക്കിന് ആളുകളാണെത്തുന്നത്. കവാടത്തിൽ പതിനഞ്ചടി ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന സാന്താക്ലോസിൻ്റെ രൂപവും തുടർന്ന് മംഗള വാർത്തയുടെ ദൃശ്യാവിഷ്കാരവും പിന്നിട്ട് പ്രകാശ പൂരിതമായ തുരങ്ക പാതയിലൂടെയുള്ള യാത്രയും പുതിയ അനുഭവമാണെന്ന് സന്ദർശകർ പറയുന്നു.
അഞ്ചോളം കലാകാരൻ ആഴ്ചകളെടുത്താണ് വിസ്മയകരമായ പുൽകൂടൊരുക്കിയത്. പോളിഫോമും തെർമ്മോക്കോളും ഉപയോഗിച്ച് നിർമ്മിച്ച ശില്പങ്ങൾക്ക് എയർഗൺ പെയിന്റിഗിലൂടെയാണ് അധികവും നിറം കൊടുത്തിരിക്കുന്നത്. പുൽക്കൂടിനൊപ്പം സ്കൂൾ കോംപൗണ്ടിൽ ഒരുക്കിയ വർണ്ണാഭമായ പ്രകാശആവിഷ്കാരവും ആസ്വാദ്യകരമാണ്.
മാന്നാനം സ്വദേശി പ്രബീഷിനാണ് പുൽക്കുടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല. 2024 ജനുവരി 6 വരെ പൊതുജനങ്ങൾക്ക് പുൽക്കൂട് സന്ദർശിക്കനാവുമെന്നും എവരേയും കെ ഇ സ്കൂൾളിലേയ്ക്കു സ്വാഗതം ചെയ്യുന്നതായും സ്കൂൾ പ്രിൻസിപ്പൽ ഫാ.ജയിംസ് മുല്ലശേരി അറിയിച്ചു.
Be the first to comment