ജപ്പാനില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; തീപിടിത്തം, അഞ്ചുപേരെ കാണാതായി

ജപ്പാനില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ടോക്കിയോയിലെ ഹനേദ എയര്‍പോര്‍ട്ടില്‍ ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് വിമാനവും യാത്രാ വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചത്.

യാത്രക്കാരുമായി വന്ന വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് കോസ്റ്റ് ഗാര്‍ഡ് വിമാനവുമായി കൂട്ടിയിടിച്ചത്. തൊട്ടുപിന്നാലെ വിമാനം അഗ്നിക്കിരയായി. ഷിന്‍ ചിറ്റോസ് വിമാനത്താവളത്തില്‍ നിന്ന് എത്തിയ എ-350 ജെഎഎല്‍ 516 എയര്‍ബസ് വിമാനമാണ് അഗ്നിക്കിരയായത്. വിമാനത്തിലുണ്ടായിരുന്ന 379 പേരേയും പുറത്തെത്തിച്ചു. എന്നാല്‍, കോസ്റ്റ് ഗാര്‍ഡ് വിമാനത്തിലുണ്ടായിരുന്ന ആറുപേരില്‍ അഞ്ചുപേരെ കണ്ടെത്താനായില്ല എന്നാണ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരിക്കുന്നത്. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഭൂമികുലുക്കത്തില്‍ പെട്ടവര്‍ക്കുവേണ്ടിയുള്ള സഹായ സാധനങ്ങളുമായി സപ്പോറോ എയര്‍പോര്‍ട്ടില്‍ നിന്ന് എത്തിയതായിരുന്നു കോസ്റ്റ് ഗാര്‍ഡ് വിമാനം.

Be the first to comment

Leave a Reply

Your email address will not be published.


*