അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി നിർമിച്ച മാർ മാത്യു കാവുകാട്ട് ദൈവപരിപാലന ഭവൻ ഇനി പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകും. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ. തോമസ് തറയിൽ ദൈവപരിപാലന ഭവൻ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ.ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. നൈജിൽ തൊണ്ടിക്കാംകുഴിയിൽ, ഫാ. സാജൻ പുളിക്കൽ, ഫാ. ബിനിൽ പഞ്ഞിപ്പുഴ, കൈക്കാരന്മാർ, പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി ജോസ്, വാർഡ് മെമ്പർ ജോസ് അമ്പലകുളം എന്നിവർ സന്നിഹിതരായിരുന്നു.
കോട്ടയം മെഡിക്കൽ കോളജിലും കുട്ടികളുടെ ആശുപ്രതിയിലും ചികിത്സയ്ക്കും പരിശോധനകൾക്കുമായെത്തുന്ന നിർധനരായ ഹൃദയ, വൃക്ക രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി ഇവിടെ താമസ സൗകര്യം ലഭ്യമാക്കും.
നെടുംകുന്നം ആസ്ഥാനമായി പ്രവർത്തിക്കുന്ന മദർ തെരേസ് ചാരിറ്റബിൾ ട്രസ്റ്റിനാണ് പ്രവർത്തന ചുമതല നൽകിയിരിക്കുന്നത്.
Be the first to comment